കുറവിലങ്ങാട് ഇടവകയിൽ വിശ്വാസോത്സവം - കവാടം ഉത്ഘാടനം നടന്നു

 
Kuravilnagadu

കുറവിലങ്ങാട്: മേജര്‍ ആര്‍ക്കി എപ്പി സ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ സണ്‍ഡേ സ്‌കൂളില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന വിശ്വാസോത്സവത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇടവകയില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരാഴ്ച കാലമാണ് ഹൂയാദ -2026 എന്ന പേരില്‍ വിശ്വാസോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

പള്ളിമുറ്റത്ത് തയ്യാറാക്കിയിരിക്കുന്ന കൂറ്റന്‍ വിശ്വാസോത്സവ കവാടത്തിന്റെ ഉദ്ഘാടനം ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ.തോമസ് മേനാച്ചേരി നിര്‍വഹിച്ചു.

സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജോവാനി കുറുവാ ച്ചിറ അധ്യക്ഷത വഹിച്ചു.

ഏപ്രില്‍ ഏഴു മുതല്‍ ആറു ദിവസങ്ങളിലാണ് പഠനവും പരിശീലനവും കളികളും,ആഘോഷവുമായി ആയിരത്തിലധികം കുട്ടികള്‍ ഒരു വേദിയില്‍ ഒന്നുചേരുന്നത്.

സീറോ മലബാര്‍ സഭ പ്രഖ്യാപിച്ച സമുദായിക ശാക്തീകരണ വര്‍ഷത്തോടനുബന്ധിച്ചുള്ള സമുദായ സ്വത്വബോധന പരിപാടികളും സമുദായ ശക്തികരണ റാലിയും  പരിപാടിയുടെ ഭാഗമായി നടത്തും.

വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ആത്മാവുമായിരുന്നു എന്നതാണ് വിശ്വാസോത്സവത്തിന്റെ 
ആപ്തവാക്യം.

മാര്‍ തോമാശ്ലീഹാ , അര്‍ക്കദ് യാക്കോന്‍മാര്‍,നിധിരിക്കല്‍ മാണിക്കത്തനാര്‍, പനങ്കുഴക്കല്‍ വല്യച്ചന്‍, തുടങ്ങിയ ആചാര്യന്മാരെ അനുസ്മരിക്കുന്ന വിവിധ പരിപാടികള്‍ നടക്കും.

ഹൂയാദ യുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.
അഗതികള്‍ക്കും പാവപ്പെട്ടവര്‍ക്കും കൈത്താങ്ങേകാന്‍ പഴയ പത്രങ്ങള്‍, നോട്ടുബുക്കുകള്‍, സ്റ്റേഷനറി സാധനങ്ങള്‍, പിടിയരി എന്നിവയുടെ ശേഖരണവും കുട്ടികള്‍  നടത്തും.

എല്ലാ ദിവസവും ജപമാല പ്രാര്‍ത്ഥനകളും കലാകായിക മത്സരങ്ങളും ഗ്രൂപ്പ് ഡൈനാമിക്‌സുകളും,സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

ഇടവകയുടെ ഭാഗമായ കുര്യനാട് ,നസ്രത്ത് ഹില്‍ സണ്‍ഡേ സ്‌കൂളുകളിലും വിപുലമായ രീതിയില്‍ വിശ്വാസോത്സവ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ഫാ. ജോസഫ് ചൂരക്കല്‍ ഫാ. തോമസ് താന്നിമല എന്നിവര്‍ നേതൃത്വം നല്‍കും. ഇടവകയിലെ 1300 ഓളം കുട്ടികളാണ് മൂന്ന് കേന്ദ്രങ്ങളിലായി  ഒന്നിക്കുന്നത്.

വിശ്വാസോത്സവ കവാട ഉദ്ഘാടനത്തോട നുബന്ധിച്ച് നിരവധി കുട്ടികളും ,അധ്യാപകരും പങ്കെടുക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു.

 സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ,ഫാ. മൈക്കിള്‍ ചാത്തന്‍ കുന്നേല്‍, ഫാ.ജോസ് കോട്ടയില്‍, സി. അമല്‍ ജോ സി.എം.സി., ഹെഡ്മാസ്റ്റര്‍ ഡോ. റെന്നി  ആശാരിപറമ്പില്‍,ജിമ്മി പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web