ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നു. കര്‍ശനനടപടിയുമായി കെ എസ് ഇ ബി

 
KSEB

തിരുവനന്തപുരം: ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കര്‍ശനനടപടിയുമായി കെ എസ് ഇ ബി വിജിലന്‍സ് വിഭാഗം.

ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നടത്തിയ രാത്രികാല പരിശോധനകളില്‍ എട്ട് ജീവനക്കാരെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ഇത്തരം പരിശോധനകള്‍ സംസ്ഥാന വ്യാപകമായി തുടരുമെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ പ്രശാന്തന്‍ കാണി ബി കെ. അറിയിച്ചു.
 

Tags

Share this story

From Around the Web