തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം; വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇനി ആധാര്‍ ഉപയോഗിക്കാം

 
aadhar


ന്യൂഡല്‍ഹി:വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും വിവരങ്ങള്‍ തിരുത്താനും ഇനി ആധാര്‍ കാര്‍ഡ് ഒരു രേഖയായി ഉപയോഗിക്കാം. 

വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും വോട്ടര്‍മാരുടെ വിവരങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകള്‍ക്ക് പുറമെ 12-ാമത്തെ രേഖയായിട്ടാണ് ആധാര്‍ കാര്‍ഡ് പരിഗണിക്കുന്നത്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ് അത് പൗരത്വത്തിന്റെ തെളിവായി കണക്കാക്കില്ല. 

അതുകൊണ്ട് പൗരത്വത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടായാല്‍ പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ മറ്റ് രേഖകള്‍ ഹാജരാക്കേണ്ടിവരും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രധാന ലക്ഷ്യം. വോട്ടര്‍പട്ടികയുടെ കൃത്യത വര്‍ദ്ധിപ്പിക്കാനും പുതിയ വോട്ടര്‍മാരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താനും ഈ തീരുമാനം സഹായിക്കും.

Tags

Share this story

From Around the Web