അയര്‍ലണ്ടിലെ രണ്ടാമത്തെ മാര്‍ത്തോമ്മാ പള്ളിയായി ഉയര്‍ത്തപ്പെട്ട ''എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഡബ്ലിന്‍ സൗത്തിന്റെ'' ആദ്യ വിശുദ്ധ കുര്‍ബാന ഈമാസം 18ന്‌
 

 
ebenzer

ഡബ്ലിൻ: അയർലണ്ടിലെ രണ്ടാമത്തെ മാർത്തോമ്മാ പള്ളിയായി ഉയർത്തപ്പെട്ട “എബനേസർ മാർത്തോമ്മാ ചർച്ച് ഡബ്ലിൻ സൗത്തിന്റെ” ആദ്യ വിശുദ്ധ കുർബാന ഒക്ടോബർ മാസം 18-ാംതീയതി ശനിയാഴ്ച്ച രാവിലെ 9:30-ന് ഗ്രേസ്റ്റോൺസിലുള്ള നാസർനെ കമ്മ്യൂണിറ്റി ചർച്ച്, ഗ്രേയ്സ്റ്റോൺസ്, വിക്കലോ, എ63വൈഡി 27 വെച്ച് നടത്തപ്പെടുന്നു.

ഇടവക വികാരി സ്റ്റാൻലി മാത്യു ജോൺ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് കമ്മിറ്റി അറിയിച്ചു.

Tags

Share this story

From Around the Web