ഓട്ടത്തിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. കൊട്ടാരക്കരയിൽ ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറ്റി നിർത്തി. ഡ്രൈവർ ആശുപത്രിയിൽ. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Updated: Oct 10, 2026, 16:31 IST
കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ സ്വകാര്യബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ബസ് ഇടിച്ചുനിർത്തുകയായിരുന്നു.
കെ.എസ്.ഇ.ബി പുത്തൂർ സെക്ഷന്റെ ട്രാൻസ്ഫോർമറിലാണ് ബസ് ഇടിച്ചുനിർത്തിയത്. ഇടിയുടെ ആഘാത്തതിൽ ട്രാൻസ്‌ഫോർമർ തകർന്നു. ഡ്രൈവർ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.