തകരാര്‍ പരിശോധിക്കാന്‍ ഇറങ്ങിയത് ഡ്രൈവര്‍ ശ്രദ്ധിച്ചില്ല; കണ്ടക്ടറുടെ കാലില്‍ ബസ് കയറിയിറങ്ങി

 
private bus


കാഞ്ഞങ്ങാട് : ബസിന്റെ തകരാര്‍ പരിശോധിക്കാന്‍ ഇറങ്ങിയ കണ്ടക്ടറുടെ കാലിന്റെ മുകളില്‍ കൂടി ബസ് കയറി ഇറങ്ങി. അപകടത്തില്‍ കാഞ്ഞങ്ങാട് കൊന്നക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ കാട്ടി പൊയില്‍ സ്വദേശി രാജേഷിന് ഗുരുതര പരുക്കേറ്റു.

അമ്പലത്തറ പൊലിസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് മുമ്പില്‍ വച്ച് ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.

ബസിന്റെ അടിഭാഗത്തിന് ശബ്ദം കേട്ട് നിര്‍ത്തി ബസിന്റെ അടിയില്‍ പരിശോധിക്കാന്‍ ഇറങ്ങിയതായിരുന്നു രാജേഷ്. 

ഇത് അറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ രാജേഷിനെ മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്കും മാറ്റി.

Tags

Share this story

From Around the Web