ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍. ആത്മഹത്യ കുറുപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു
നോയിഡ :ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം.
സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഗൗരവ് ഗൗതമിനെ കണ്ടെത്തിയത്. നോയിഡ സെക്ടര്‍ 82 ലെ കേന്ദ്രീയ വിഹാര്‍ മേഖലയിലെ ഫ്‌ലാറ്റില്‍ വച്ചാണ് ആത്മഹത്യ. ആത്മഹത്യ കുറുപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഗൗതമിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ ഫ്‌ലാറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി.
എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച്, അവര്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സഹായത്തോടെ വീട്ടില്‍ കയറി.
തുടര്‍ന്ന് ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു എന്ന് പൊലീസ് പറഞ്ഞു.
ഫോറന്‍സിക് സംഘവും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചു.
ഫ്‌ലാറ്റില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വായ്പയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുറിപ്പിലെ ഉള്ളടക്കം പരിശോധിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി.