മലബാര്‍ ഭദ്രാസനം മുഴുവന്‍ കുടുംബങ്ങള്‍ക്കുംസ്‌നേഹസമ്മാനമായി തെങ്ങിന്‍തൈ നല്‍കി
കേണിച്ചിറ: യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനം ''കൂട്' പദ്ധതിയില്‍ 'മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്' എന്ന പേരില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്‌നേഹസമ്മാനമായി തെങ്ങിന്‍തൈ നല്‍കുന്നു.
വയനാട്, നീലഗിരി ജില്ലകളിലെ 5,300 കുടുംബങ്ങള്‍ക്കാണ് ഓരോ തൈ സമ്മാനിക്കുന്നത്. തെങ്ങിന്‍ തൈയുടെ വളര്‍ച്ചയുടെ ഓരോഘട്ടവും കുടുംബങ്ങള്‍ രേഖപ്പെടുത്തണം.
വിളവെടുക്കുമ്പോള്‍ എല്ലാ കുടുംബങ്ങളും ഒരു കുല ഭദ്രാസനത്തിന് നല്‍കണം. ഇത്തരത്തില്‍ ലഭിക്കുന്ന നാളികേരം വിറ്റുകിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കും.
നാളികേര വികസന ബോര്‍ഡില്‍നിന്നാണ് വിതരണത്തിന് ആവശ്യമായ തൈകള്‍ എത്തിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭദ്രാസനത്തിനു കീഴിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് നേരത്തേ കാര്‍ഷികോപകരണങ്ങള്‍ നല്‍കിയിരുന്നു.
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ തെങ്ങിന്‍തൈ വിതരണം ഭദ്രാസനാധിപന്‍ ഡോ.സ്‌തേഫാനോസ് മോര്‍ ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
എല്ലാ കുടുംബങ്ങളിലും എന്തെങ്കിലും സഹായം എത്തണമെന്ന ചിന്തയാണ് പദ്ധതിക്കു പിന്നിലെന്ന് ഭദ്രാസനാധിപന്‍ പറഞ്ഞു. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ഇടവകയിയില്‍ തൈ വിതരണം നടന്നു.
കത്തീഡ്രല്‍ വളപ്പില്‍ തൈ നട്ട് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗിസ് മോര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ബിജുമോന്‍ കാര്‍ലോട്ടുകുന്നേല്‍, ഫാ. സോജന്‍ വാണാക്കുടി, ഫാ. എല്‍ദോ ലീലാഭവനം, ഫാ. ലിജോ, ട്രസ്റ്റി ടി.കെ. തോമസ്, സെക്രട്ടറി വി.എം. സാബു, ജോയിന്റ് ട്രസ്റ്റി ജിതിന്‍ കാരുകുഴി എന്നിവര്‍ നേതൃത്വം നേതൃത്വം നല്‍കി.