കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത ഗാതറിംഗ് 'സൗറൂത്ത ' 2026

 
Mar joseph srambikkal

ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ രൂപത വാര്‍ഷിക കൂട്ടായ്മ 'സൗറൂത്ത 2026  ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. രൂപതയുടെ വിവിധ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാര്‍ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ റാലി,ഫാ നിഥിന്‍ ഇലഞ്ഞിമറ്റം നയിച്ച ക്ലാസ്,തുടര്‍ന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാര്‍ നടത്തിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് നടത്തിയ ആശയ വിനിമയം എന്നിവയും ഉണ്ടായിരുന്നു.

മിഷന്‍ലീഗിന്റെ പതാകയുമേന്തി സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തന്‍ മുദ്രാവാക്യങ്ങളുമായി നടന്ന വര്‍ണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി.  .മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ ഫാ സോണി വടയാപറമ്പില്‍ സമ്മേളനത്തിന്  സ്വാഗതം  ആശംസിച്ചു. സമ്മേളനത്തില്‍ രൂപത ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട്, വൈസ് ചാന്‍സിലര്‍ ഫാ ഫാന്‍സ്വാ പത്തില്‍, ഫാ ഹാന്‍സ് പുതിയാ കുളങ്ങര, റെവ ഫാ ക്രിസ്റ്റോ നേര്യംപറമ്പില്‍, ഫാ ജെറിന്‍ കാട്ടാമ്പള്ളി എന്നിവരും പങ്കെടുത്തു.  

വൈകുന്നേരം മിഷന്‍ ലീഗ് ആന്തത്തോടെ അവസാനിച്ച  പരിപാടികള്‍ക്ക്  രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ സെക്രെട്ടറി ജോജിന്‍  പോള്‍, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ,റെവ സി കരുണ സി എം സി, ജിന്‍സി പോള്‍,ടിറ്റോ തോമസ്, സജി വര്‍ഗീസ്,ജിബിന്‍ മാത്യു എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക അംഗങ്ങള്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ടതാണ് .

Tags

Share this story

From Around the Web