ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു

 
Srambikkal

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

 രൂപതയുടെ നൂറില്‍ പരം വരുന്ന കേന്ദ്രങ്ങളില്‍ നടന്ന ഓശാന തിരുന്നാള്‍ ആഘോഷങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ആണ് പങ്ക് ചേര്‍ന്നത് വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഓരോ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്ന ഓശാനാ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.

കത്തീഡ്രല്‍ വികാരി ഡോ. വര്‍ഗീസ് താനമാവുങ്കല്‍, രൂപത ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട് എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.

Tags

Share this story

From Around the Web