മാര്‍ ജോസ് പുളിക്കലിനെതിരെ പി.സി.ജോര്‍ജ് നടത്തിയ അവഹേളനത്തിനെതിരെ അസോവ രൂപതാ കമ്മറ്റി പ്രതിഷേധിച്ചു

 
 pc george

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും അസോവ രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കലിനെതിരെ പി.സി.ജോര്‍ജ് നടത്തിയ അവഹേളനാപരവും വാസ്തവ വിരുദ്ധവുമായ പ്രസാവന ക്കെതിരെയും, സത്യസന്ധമായി പത്ര പ്രവര്‍ത്തനം നടത്തുന്ന ദീപിക ദിനപത്രത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും, അസോവ പ്രസിഡന്റ് അഡ്വ.അബ്രഹാം മാത്യു പന്തിരുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാ കമ്മറ്റി കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തി.

നൂറ്റാണ്ടുകളിലൂടെ വിവിധ പ്രതിസന്ധികളെ അതിജീവിച്ചു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ക്രൈസ്തവ സഭക്കെതിരെയും, സഭാ മേലധികാരികള്‍ക്കെതിരെയും ചില രാഷ്ട്രീയ അവസരവാദികള്‍ നടത്തുന്ന ജല്‍പ്പന്നങ്ങള്‍ സഭാ വിശ്വാസികള്‍ ഒന്നിച്ചു ചേര്‍ന്നു നേരിടുമെന്നും അസോവ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

Tags

Share this story

From Around the Web