പി.സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി.ജെ.പി അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ്

 
 v d

പി.സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി.ജെ.പി അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് 


കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനുമെതിരെ പി.സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി.ജെ.പി അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 

തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിക്കില്ലെന്ന് ബോധ്യമായതോടെ ഭീഷണിയുടെ സ്വരമാണ് ബി.ജെ.പി പുറത്തെടുക്കുന്നതെന്നും സഭയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കങ്ങളെ മതേതര കേരളം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും ഇതിനെതിരെ യു.ഡി.എഫ് ശക്തമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.


സംഘ്പരിവാര്‍ സംഘടനകള്‍ 'ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍' ആണെന്നും രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി അരമനകള്‍ കയറിയിറങ്ങുന്നതെന്നും സതീശന്‍ പരിഹസിച്ചു. 

ഭീഷണിപ്പെടുത്തിയോ അധിക്ഷേപിച്ചോ സഭയെ വരുതിയിലാക്കാമെന്ന അജണ്ട കേരളത്തില്‍ വിലപ്പോകില്ലെന്നും സംഘ്പരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വിഷയത്തില്‍ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web