"വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കും"; കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്ന് കെ. മുരളീധരൻ

 
muraleedharan

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിലെ സൗകര്യമില്ലായ്മ ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അടുത്ത് തന്നെ വണ്ടാനം സന്ദർശിക്കും. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തും. ജി.സുധാകരൻ്റെ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായും മന്ത്രി പറഞ്ഞു. അതേസമയം എല്ലാ ആഴ്ചയിലും മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം തടയാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളുമായി യോജിച്ച് പകർച്ചവ്യാധി തടയാൻ പദ്ധതി ആവിഷ്കരിക്കും. ചെടിച്ചട്ടികളുടെ അടി ഒരാഴ്ചയിൽ വൃത്തിയാക്കണം. ഉപയോഗിക്കാത്ത ശൗചലയം വൃത്തിയാക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അടച്ച് സൂക്ഷിക്കുക. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള ഉപയോഗ ശൂന്യമായ വസ്തുക്കൾ മാറ്റുക. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ മൂടി വയ്ക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

Tags

Share this story

From Around the Web