ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ ടെസ്റ്റില്‍ എച്ച് എടുക്കുമ്പോള്‍ ഇനി മുതല്‍ പിന്‍ക്യാമറയില്‍ നോക്കാം
Jun 16, 2026, 20:51 IST
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ എച്ച് എടുക്കുമ്പോള്‍ ഇനി മുതല്‍ പിന്‍ക്യാമറയില്‍ നോക്കാം.
മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്.
മുമ്പ് കണ്ണാടിയില്‍ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയര്‍വ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം. എന്നാല്‍, ചില നിബന്ധനകളുമുണ്ട്. പൂര്‍ണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാന്‍ പാടില്ല.