ഒരു ടണ്‍ വിറകിന് 5000 രൂപ.വാണിജ്യ സിലിണ്ടര്‍ കിട്ടാതായതോടെ വിറകിന് ആവശ്യക്കാര്‍. വില ഇനിയും കൂടാന്‍ സാധ്യത

 
virkau

സംസ്ഥാനത്ത് വാണിജ്യ സിലണ്ടര്‍ കിട്ടാതായതോടെ വിറകിനും ആവശ്യക്കാര്‍ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടണ്‍ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില. വില ഇനിയും കൂടാന്‍ സാധ്യതയുണ്ട് എന്ന് വ്യാപാരികള്‍ പറയുന്നു. 


ഹോട്ടലുകളിലേക്കും മറ്റുമായി ടണ്‍ കണക്കിന് വിറകുകളാണ് കൊണ്ടുപോകുന്നത്. വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതായതോടെ വിവിധ നഗരങ്ങളിലെ ഹോട്ടലുകള്‍ അടച്ചു തുടങ്ങി.

 തലസ്ഥാനത്തെ തന്നെ 10% ഹോട്ടലുകളാണ് നിലവില്‍ പൂര്‍ണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി.

ഗാര്‍ഹിക ആവശ്യങ്ങളെയും, പെട്രോള്‍പമ്പുകളെയും വൈകാതെ ഇത് കാര്യമായി ബാധിക്കും എന്നാണ് വിവരം . അതേസമയം വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

 കേന്ദ്രസര്‍ക്കാരിനോട് ഗാര്‍ഹികേതര സിലിണ്ടറുകളുടെ എണ്ണം കൂട്ടി ചോദിക്കാനും തീരുമാനമുണ്ട്. എല്‍പിജിയുടെ ആഭ്യന്തര ഉല്‍പാദനം 28 ശതമാനം വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Tags

Share this story

From Around the Web