പകൽ ചൂട് കൂടുന്നു, കേരളത്തിൽ കാലവർഷം ദുർബലം. തുലാവർഷം എത്താൻ അടുത്ത മാസം പകുതിയാകും. തെക്കൻ കേരളത്തിൽ ഇന്ന് വൈകിട്ടോടെ ഇടത്തരം മഴയ്ക്ക് സാധ്യത

 
Heat

കോട്ടയം: സംസ്ഥാനത്ത് പകൽ ചൂട് ഉയരുന്നു. കേരളത്തിൽ കാലവർഷം ദുർബലമായ സാഹചര്യത്തിൽ, കാലവർഷത്തിന്റെ വിടവാങ്ങൽ വൈകുന്നതിനാൽ തുലാവർഷം എത്താൻ അടുത്ത മാസം പകുതിയെങ്കിലും ആകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. 

സാധാരണയായി കാലവർഷം കേരളത്തിൽ നിന്ന് പൂർണ്ണമായി വിടവാങ്ങിയ ശേഷമാണ് തുലാവർഷം ആരംഭിക്കുന്നത്. 

മഴ മാറിനിന്നതോടെ സംസ്ഥാനത്ത് ചൂട് വർധിച്ചിട്ടുണ്ട്. ഇന്നും ഉയർന്ന ചൂട് തുടരാനാണ് സാധ്യത.

അതേസമയം, ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്നലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരുന്നു.

തെക്കൻ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും ഇന്ന് വൈകിട്ടോടെ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽ വൈകിട്ടും രാത്രിയിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കാം. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം.

ഇന്നലെ തമിഴ്‌നാട്ടിൽ വ്യാപകമായി ഇടിയോടുകൂടിയ മഴ ലഭിച്ചിരുന്നു. വരുംദിവസങ്ങളിലും തമിഴ്‌നാട്, ശ്രീലങ്ക എന്നീ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.

Tags

Share this story

From Around the Web