തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രതിസന്ധി പുറംലോകത്തെ അറിയിച്ചു. ഡോ. ഹാരിസിനെതിരെ നടപടി
Jul 31, 2025, 18:27 IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ നടപടി. ഹാരിസിന് കാരണം കാണിൽ നോട്ടീസ് നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം ഉണ്ടെന്നായിരുന്നു ഡോക്ടറുടെ തുറന്നുപറച്ചിൽ. ഇതിന് പിന്നാലെ വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു.
വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് വിശദീകരണം തേടാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.
ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. വിവിധ വകുപ്പ് മേധാവികൾ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് വിദഗ്ധസമിതിക്ക് മുമ്പാകെ തുറന്നു പറഞ്ഞിരുന്നു.