പൊതുവേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സി.പി.ഐ നേതാവ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തിന്റെ സ്പന്ദനം, അദ്ദേഹത്തിന്റെ കൈകളില്‍ കേരളം ഭദ്രമെന്നും സി. ദിവാകരന്‍
തിരുവനന്തപുരം: പൊതുവേദിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സി.പി.ഐ നേതാവ് സി. ദിവാകരന്‍. തിരികെ ദിവാകരനെ വാഴ്ത്തി മുഖ്യമന്ത്രിയും. വിടുതലൈ ചിരുതൈകള്‍കക്ഷി ഏര്‍പ്പെടുത്തിയ അയ്യങ്കാളി, ശ്രീനാരായണ ഗുരു പുരസ്‌കാരദാന ചടങ്ങിലാണ് ഇരു രാഷ്ട്രീയ ചേരികളിലുള്ള ഇവര്‍ പരസ്പരം പുകഴ്ത്തിയത്.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്റെ കൈകളില്‍ കേരളം ഭദ്രമാണെന്നും സി. ദിവാകരന്‍ പറഞ്ഞു.
100 ദിവസംകൊണ്ട് കേരളത്തിന്റെ താത്പര്യം തന്റെ കൈയില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു.
പാവപ്പെട്ടവര്‍ക്കു വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാന്‍ തയ്യാറാണെന്നും സി. ദിവാകരന്‍ പറഞ്ഞു.
വ്യത്യസ്ത രാഷ്ട്രീയചേരികളിലാണെങ്കിലും സി. ദിവാകരന്‍ തനിക്ക് എന്നും ആദരണീയ വ്യക്തിത്വമാണെന്ന് തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍ ആര്‍ക്കുമുന്നിലും തുറന്നുപറയാന്‍ അദ്ദേഹത്തിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ ദിവാകരന്‍ ആരെയും ഭയക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മാ അയ്യങ്കാളി പുരസ്‌കാരം വി.ഡി. സതീശനും ശ്രീനാരായണ ഗുരു പുരസ്‌കാരം സി. ദിവാകരനും സി.ഡി.കെ. ദേശീയ അധ്യക്ഷന്‍ ഡോ. തോല്‍ തിരുമാവളവന്‍ എം.പി.യില്‍നിന്ന് ഏറ്റുവാങ്ങി. സാധുജന പരിപാലന സംഘം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാവേലിക്കര, കോഡിനേറ്റര്‍ ഇളം ചെഗുവരെ, നേതാക്കളായ എസ്. രാജ, കെ.ടി. സുരേന്ദ്രന്‍, മൂന്നാര്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.