തിരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ പ്രീണനവും, ശേഷം ഭൂരിപക്ഷ പ്രീണനവുമാണ് സിപിഐഎമ്മിന്. യുഡിഎഫിന് ഒറ്റ നിലപാട്: വി ഡി സതീശന്‍ 

 
 v d

തിരുവന്തപുരം:ശബരിമലയുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ക്ക് എന്ത് തീരുമാനവുമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. സര്‍ക്കാരിനോട് പ്രതിപക്ഷം 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു. 

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ?. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ട് നടത്തിയ സമരത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുമോ.? 

നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അടക്കം എടുത്ത കേസ് പിന്‍വലിക്കാന്‍ തയ്യാറാണോ? എന്നതാണ് ചോദ്യം.

 ഭരണത്തിന്റെ 10 -ാ ംവര്‍ഷം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ശബരിമല മാസ്റ്റര്‍ പ്ലാന്‍ സിപിഐഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ എന്നതാണ് സതീശന്‍ ചോദിച്ചത്.

ബിജെപിക്കും വര്‍ഗീയ ശക്തികള്‍ക്കും ഇടം നല്‍കുകയാണ് സിപിഐഎം. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ട്. എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ തര്‍ക്കമില്ല. സിപിഐഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. 

ലീഗ് മതേതര പാര്‍ട്ടി ആണെന്ന് എത്ര തവണ പറഞ്ഞു. ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐഎന്‍ എല്‍ . ഐ എന്‍ എല്‍ നെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദന്‍ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്. കപട ഭക്തി പരിവേഷക്കാരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും സതീശന്‍ വ്യക്തമാക്കി. 

തിരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ പ്രീണനവും തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ പ്രീണനവും ആണ് സിപിഐഎമ്മിന്. യുഡിഎഫിന് ഒറ്റ നിലപാടെ ഉള്ളൂവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web