അതിജീവിതയോട് ദിലീപിന് ശത്രുതയുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി. ഹോട്ടൽ മുറിയിൽ പൾസർ സുനി എത്തിയതിന് തെളിവില്ല. വിധിന്യായത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
Dec 14, 2025, 14:10 IST
നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിധിന്യായത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ആക്രമിക്കപ്പെട്ട അതിജീവിതയോട് ദിലീപിന് ശത്രുതയുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. പ്രൊസിക്യൂഷൻ ഉന്നയിച്ച ആക്രമണ കാരണങ്ങളും കോടതി തള്ളി. 1714 പേജുള്ള വിധിന്യായത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശങ്ങൾ.
ഗൂഢാലോചന തെളിയിക്കുന്ന സാക്ഷി മൊഴികളും കോടതി വിശ്വാസത്തിൽ എടുത്തിട്ടില്ല.
ഒരു സ്ത്രീയുടെ ക്വട്ടേഷൻ ആണെന്ന് ഒന്നാംപ്രതി അതിജീവിതയോട് പറഞ്ഞതിനെക്കുറിച്ച് അന്വേഷണം ഉണ്ടായില്ലെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.
ഗൂഢാലോചന നടന്നതായി പറയുന്ന ഹോട്ടൽ മുറിയിൽ പൾസർ സുനി എത്തിയതിന് തെളിവില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.
അതേ സമയം വിചാരണ കോടതിയുടെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷൻ