സര്‍ക്കാരുമായുള്ള കരാര്‍ കമ്പനിക്ക് ലാഭകരമല്ല,കരാറിനായി വഴിവിട്ട നീക്കങ്ങള്‍ നടത്തിയിട്ടില്ല,വിമാന കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍

 
 V d satheeshan


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി വിമാന കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍. കരാറിനായി വഴിവിട്ട നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്നും വിശദീകരണം. മുഖ്യമന്ത്രി വിഡി സതീശന്റെ യാത്രാവിവാദത്തിനു പിന്നാലെയാണ് ചിപ്‌സണ്‍ ഏവിയേഷന്റെ വിശദീകരണം. സര്‍ക്കാരുമായുള്ള കരാര്‍ കമ്പനിക്ക് ലാഭകരമല്ലെന്നും ചിപ്‌സണ്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി


അതേസമയം മുഖ്യമന്ത്രി മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷനായിരുന്നുവെന്ന് പുറത്തുവന്നിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷമുളള വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി വെളിപ്പെടുത്താന്‍ കൂട്ടാക്കാതിരുന്ന ചാര്‍ട്ടേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ ആരാണെന്ന വിവരമാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോര്‍ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയതും മടങ്ങിവന്നതും. ഇതിനുളള ചെലവ് വഹിച്ചിരിക്കുന്നത് ചിപ്‌സണ്‍ ഏവിയേഷനാണ്.


സംസ്ഥാന സര്‍ക്കാരുമായി കഴിഞ്ഞ മൂന്ന് വര്‍ഷം ഹെലികോപ്റ്റര്‍ കരാറുണ്ടായിരുന്ന സ്ഥാപനമാണ് ചിപ്‌സണ്‍. മുഖ്യമന്ത്രി യാത്ര ചെയ്ത ചാര്‍ട്ടേഡ് വിമാനത്തിന് വേണ്ടി ചിപ്‌സണ്‍ 1988595 രൂപ ചെലവാക്കിയിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ ആരാണെന്ന് മറച്ച് വെയ്ക്കുന്ന മുഖ്യമന്ത്രിയുടെ സമീപനത്തിന് എതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

Tags

Share this story

From Around the Web