ദേവാലയ നിര്‍മ്മാണം; 12,200 ജപമണികള്‍ കോര്‍ത്തിണക്കിയ മഹാജപമാലയുമായി ഒരു ഇടവക

 
church


കോഴിക്കോട്: ദേവാലയ നിര്‍മ്മാണത്തിനായി 12,200 ജപമണികള്‍ കോര്‍ത്തിണക്കിയ മഹാജപമാല തയ്യാറാക്കിയിരിക്കുകയാണ് കോഴിക്കോട് അതിരൂപതയിലെ ചെറുവണ്ണൂര്‍ തിരുഹൃദയ ഇടവക.

ഒക്ടോബര്‍ മാസത്തില്‍ വിശ്വാസികള്‍ ഒരുമിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ സമര്‍പ്പിച്ച് പുതിയ ദേവാലയത്തിന് ചുറ്റും അണിനിരന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനുള്ള മഹാജപമാല കോഴിക്കോട് അതിരൂപത അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കക്കല്‍ ആശിര്‍വദിച്ചു.

ഇടവകാംഗമായ മാര്‍ത്തയും അവരുടെ പിതാവും വേളാങ്കണ്ണിയിലും എറണാകുളത്തും നിന്നുമായി വാങ്ങിയ കൊന്തമണികള്‍ ഉപയോഗിച്ചാണ് ജപമാല നിര്‍മ്മിച്ചത്. ഉപവാസ പ്രാര്‍ത്ഥനയോടെ ഒരാഴ്ച കൊണ്ടാണ് ജപമാല പൂര്‍ത്തിയാക്കിയത്. ഇടവക വികാരി ഫാ. ജിജു, സഹവികാരി ഫാ. ബിബിന്‍, പാരിഷ് കൗണ്‍സില്‍, അജപാലന സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web