കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ച് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. കേരളത്തില്‍ വന്ദേ മാതരം പൂര്‍ണമായി ഒഴിവാക്കിയായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടന്നത്

 
VANDE MATHARAM


ഡല്‍ഹി: കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ച് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. 

ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്. കര്‍ണാടകയില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സാന്നിധ്യത്തില്‍ വന്ദേമാതരം ആലപിച്ചത്. 

കേരളത്തില്‍ വന്ദേ മാതരം പൂര്‍ണമായി ഒഴിവാക്കിയായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടന്നത്. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്.


ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം മുഴുവനായി ആലപിച്ചത് വിവാദത്തിലായി. ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു. 

സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ടെങ്കിലും മുഴുവന്‍ വരികളും ആലപിക്കുകയായിരുന്നു. വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ട എന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെ ആലാപനം വിവാദമായിരുക്കുകയാണ്.


വിഷയത്തില്‍ മലക്കം മറിയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സംഭവം വിവാദമാക്കേണ്ടതില്ലെന്ന് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പ്രതികരിച്ചു. മുഴുവന്‍ ചൊല്ലിയതിലും പ്രശ്‌നമില്ലെന്നും പാര്‍ലമെന്റില്‍ നിലപാട് വ്യക്താമാക്കിയിട്ടുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു.

 വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് ആരും തടഞ്ഞില്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു. സോണിയാഗാന്ധി കൈ കാണിച്ചത് കസേര കൊണ്ട് വരാനെന്നാണ് ജയ്‌റാം രമേശിന്റെ വിശദീകരണം.

Tags

Share this story

From Around the Web