പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയുമായി ഒരുതരത്തിലും മുന്നോട്ടുപോകാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിമതരാണെന്നു ബിനു പുളിക്കകണ്ടം
 

 
pala nagarasabha

കോട്ടയം:  പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുമായി ഒരുതരത്തിലും മുന്നോട്ടുപോകാൻ ആവില്ലെന്ന് അവിശ്വാസപ്രമേയത്തെ അനുകൂലിച്ച  കോൺഗ്രസ് കൗൺസിലർമാർ. കെപിസിസിയെയും കോൺഗ്രസ് നേതൃത്വത്തെയും പാലായിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നു കോൺഗ്രസ് അംഗം ബിജു മാത്യൂസ് പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിൽക്കാത്ത ഭരണരീതിയായിരുന്നു നഗരസഭയിൽ ഉണ്ടായിരുന്നതെന്നും, കൊട്ടാരമറ്റം ഓട്ടോറിക്ഷാ സ്റ്റാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും തനിക്കെതിരെ വന്ന മോണഷണക്കുറ്റം ഉൾപ്പെടെയുള്ള പരാതികളുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും ബിജു മാത്യൂസ് പറഞ്ഞു.


തങ്ങൾ പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്നാണ്  കോൺഗ്രസ് കൗൺസിലർമാരുടെ പക്ഷം. പാലാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിലവിലെ ഭരണസമിതിക്കെതിരെ നേരത്തെ തന്നെ പ്രമേയം പാസാക്കിയിരുന്നതായും മണ്ഡലം കമ്മിറ്റിയുടെ വികാരത്തിനനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നും കൗൺസിലർമാർ അവകാശപ്പെട്ടു. 
വിപ്പ് തങ്ങൾ കണ്ടിട്ടില്ല. ശരിയായ രീതിയിൽ അത് നൽകിയിട്ടില്ലെന്നും കൗൺസിലർമാർ ആരോപിച്ചു. 


ഭരണം നഷ്ടമായതിന് പിന്നാലെ എൽഡിഎഫിന് അനുകൂലമായി അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്ത കോൺഗ്രസ് കൗൺസിലർമാർ വിമതരാണെന്നു ആരോപിച്ചു സ്വതന്ത്ര മുന്നണി അംഗം ബിനു പുളിക്കകണ്ടം രംഗത്തുവന്നു. കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ച വരെ വിമതർ എന്നല്ലാതെ എന്തു വിളിക്കണം. മത്സരിക്കാൻ ചിഹ്നം നൽകിയവരാണ് വിപ്പ് നൽകേണ്ടത്. എല്ലാ കോൺഗ്രസ് കൗൺസിലർമാർക്കും വിപ്പു നൽകുമെന്ന്  ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് എംഎൽഎ വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുടെ കെപിസിസി പ്രസിഡൻറ് എന്നിവരുടെ നിർദ്ദേശവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ നാല് കൗൺസിലർമാർ ലംഘിക്കുകയായിരുന്നു. ഇവർക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനു പ്രതികരിച്ചു.

Tags

Share this story

From Around the Web