സൃഷ്ടിയുടെ സംരക്ഷണത്തെ അധികരിച്ചുള്ള സമ്മേളനം റോമിനടുത്തുള്ള കാസ്‌തെല്‍ ഗന്തോള്‍ഫൊയില്‍ നടക്കും

സൃഷ്ടിയുടെ സംരക്ഷണത്തെ അധികരിച്ചുള്ള സമ്മേളനം റോമിനടുത്തുള്ള കാസ്‌തെല്‍ ഗന്തോള്‍ഫൊയില്‍ നടക്കും.
സെപ്റ്റംബര്‍ 19-21 വരെ തീയതികളിലായിരിക്കും യൂറോപ്പിലെ മെത്രാന്‍സംഘങ്ങളുടെ സമിതിയുടെ കീഴിലുള്ള സൃഷ്ടി സംരക്ഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഈ സമ്മേളനം അരങ്ങേറുക.
''ലൗദാത്തൊ സീ'': പരിവര്‍ത്തനവും പ്രതിബദ്ധതയും- എന്നതാണ് ഈ സമ്മേളനത്തിന്റെ വിചിന്തന പ്രമേയം. ഫ്രാന്‍സീസ് പാപ്പായുടെ ചാക്രികലേഖനമായ ''ലൗദാത്തൊ സീ''യുടെ പത്താം വാര്‍ഷികവും ഈ സമ്മേളനത്തില്‍ അനുസ്മരിക്കപ്പെടും.
യൂറോപ്പിലെ മെത്രാന്‍സംഘങ്ങളുടെ സമിതിയില്‍ സൃഷ്ടിയുടെ സംരക്ഷണച്ചുമതലയുള്ള വിഭാഗങ്ങളുടെ ദേശീയ ഉത്തരവാദിത്വം പേറുന്നവരും മെത്രാന്മാരും ഉള്‍പ്പടെ നിരവധിപ്പേര്‍ ഇതില്‍ പങ്കുകൊള്ളും.
സഭയുടെ പാരിസ്ഥിതിക അജപാലന ദൗത്യം നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണച്ചുമതല തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങള്‍ സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെടും.