അതിരപ്പള്ളിയിൽ ചികിത്സ നൽകി മടക്കി അയച്ച കൊമ്പന്റെ നില അതീവ ഗുരുതരം

 
Elephant

അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് മടക്കി അയച്ച കാട്ടാനയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

കുളിരാംതോട് ജനവാസ മേഖലക്ക് സമീപമാണ് നിലവിൽ ആനയെ കണ്ടെത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

ആനയുടെ ജീവൻ രക്ഷിക്കുന്നതിനായി വീണ്ടും ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഏകദേശം 15 വയസ്സോളം പ്രായമുള്ള കൊമ്പനാനയെ കഴിഞ്ഞ മാസം 19-നാണ് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നൽകിയത്.

കാലടി പ്ലാന്റേഷനിലെ എ ബ്ലോക്കിൽ വെച്ചാണ് ആനയുടെ കാലിൽ വലിയ മുറിവും പഴുപ്പും കണ്ടെത്തിയത്.

അന്ന് മുറിവിൽ ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു.

എന്നാൽ ആനയുടെ നില ഇപ്പോളും ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ചികിത്സ നൽകാനുള്ള തീരുമാനം.

ഇന്നലെ എറണാകുളത്തു നിന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാർ സ്ഥലത്തെത്തി ആനയെ പരിശോധിച്ചിരുന്നു

നിലവിൽ ആനയ്ക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ആഹാരത്തിലൂടെയാണ് വനം വകുപ്പ് ഇപ്പോൾ മരുന്ന് നൽകുന്നത്. ആനയുടെ സ്ഥിതി അതീവ ഗൗരവമായതിനാൽ അതിന്റെ ചലനങ്ങളും ആരോഗ്യനിലയും പ്രത്യേകം നിരീക്ഷിക്കാൻ വനം വകുപ്പ് ഒരു സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്.

കുളിരാംതോട് ജനവാസ മേഖലക്ക് സമീപം തുടരുന്ന ആനയെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.

Tags

Share this story

From Around the Web