ഭിന്നശേഷി നിയമനത്തില്‍ മാനേജ്‌മെന്റിന്റെ ആശങ്ക പരിഹരിക്കും. ബിഷപ് മാര്‍ തോമസ് തറയിലുമായി കൂടിക്കാഴ്ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

ചങ്ങനാശ്ശേരി :ബിഷപ് മാര്‍ തോമസ് തറയിലുമായി കൂടിക്കാഴ്ച്ച നടത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പുമായി മന്ത്രി ചര്‍ച്ച നടത്തിയത്.
ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്ത് മന്ത്രി വി. ശിവന്‍ക്കുട്ടി എത്തിയത്. ഉച്ച ഭക്ഷണത്തിന് ശേഷം അരമണിക്കൂറിലേറെ മന്ത്രിയും, ബിഷപ്പ് തോമസ് തറയിലും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഭിന്നശേഷി നിയമത്തില്‍ മാനേജ്മെന്റുകളുടെ ആശങ്ക സര്‍ക്കാര്‍ പരിഹരിക്കുമെന്ന് മന്ത്രി വി.ശിവന്‍ക്കുട്ടി പറഞ്ഞു
വിഷയപരിഹാരത്തിന്റെ ഭാഗമായി ഈ മാസം 13 മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷയുണ്ടെന്ന് ബിഷപ്പ് തോമസ് തറയില്‍ പറഞ്ഞു.
കൂടിക്കാഴ്ച്ചയില്‍ ജോസ് കെ.മാണി എംപിയും, ജോബ് മൈക്കിള്‍ എം.എല്‍ എയും പങ്കെടുത്തു. വിഷയ പരിഹാരത്തിന് കേരളാ കോണ്‍ഗ്രസ് എം ന്റെ ആത്മാര്‍ത്ഥമായി ഇടപെട്ടിട്ടുണ്ടെന്ന് ബിഷപ്പ് തോമസ് തറയില്‍ വ്യക്തമാക്കി