ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത കമ്മീഷനുണ്ട്, അത് നിറവേറ്റപ്പെടണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത കമ്മീഷനുണ്ട്.അത് നിറവേറ്റപ്പെടണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പു പ്രക്രിയകള്‍ ഗൗരവത്തോടുകൂടി മുന്നോട്ട് പോകണം. ഓരോ പൗരനും ആര് ജനപ്രതിനിധി ആകണം, ആര് നാട് ഭരിക്കണം എന്ന് നിശ്ചയിക്കാനുള്ള പൂര്‍ണ അവകാശമുണ്ട്. ജനവികാരത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പിലെ വോട്ടിങ്ങും ഫലപ്രഖ്യാപനവും വരുന്ന നിലയിലേക്കു വഴി ഒരുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാലാരിവട്ടം പാലം എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത് ലീഗിന് ഇട്ടുള്ള കൊട്ടാണെന്നും റിയാസ് പ്രതികരിച്ചു. തോരയിക്കടവ് പാലം നിര്‍മ്മാണത്തില്‍ ഇരിക്കുമ്പോഴാണ് തകര്‍ന്നത് .പാലാരിവട്ടം നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമാണ് തകര്‍ന്നത് . രണ്ടും രണ്ടാണെന്നും മന്ത്രി പറഞ്ഞു.
ചെന്നിത്തലയുടെ സ്വന്തം നാടായ ആലപ്പുഴയില്‍ തെറ്റായ നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. തെറ്റായ പ്രവണതകള്‍ നടത്തുന്നവര്‍ ഉദ്യോഗസ്ഥരായാലും കരാറുകാരായാലും ഒരു വിട്ടുവീഴ്ചയും നടത്താത്ത സര്‍ക്കാരാണ് ഇതെന്നും മന്ത്രി പറഞ്ഞു.