2016 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ഡിസംബര്‍..! താപനില 12°C ലേക്ക് കുത്തനെ താഴുമെന്ന് ഐഎംഡി മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സാധാരണയായി സുഖകരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരുവില്‍ ഈ ഡിസംബര്‍ മാസം റെക്കോര്‍ഡ് തണുപ്പിലേക്ക് കൂപ്പുകുത്താന്‍ സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (കങഉ). വരും ആഴ്ചകളില്‍ താപനില ഗണ്യമായി കുറയുമെന്നും 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
തണുപ്പ് 12ത്ഥഇല്‍ എത്തിയാല്‍, ഇത് 2016 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ഡിസംബര്‍ ആയിരിക്കും. നിലവില്‍ 16ത്ഥഇ ആണ് നഗരത്തിലെ താപനില, ഇത് 12ത്ഥഇലേക്ക് താഴുന്നത് തണുപ്പിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബെംഗളൂരുവിലും കര്‍ണാടകയുടെ പല ഭാഗങ്ങളിലും അടുത്ത ആഴ്ചയില്‍ തണുപ്പ് രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
നിലവിലെ താപനില ഏകദേശം 16 ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാല്‍ പ്രവചിക്കുന്ന കുറഞ്ഞ താപനിലയാകട്ടെ ഏകദേശം 12 ഡിഗ്രി സെല്‍ഷ്യസ് വരെയും. വരും ദിവസങ്ങളില്‍ വടക്കേ ഇന്ത്യയുടെയും മധ്യ ഇന്ത്യയുടെയും ചില ഭാഗങ്ങളില്‍ ശീതതരംഗം ഉണ്ടാകുമെന്നും കങഉ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബെംഗളൂരു കങഉയിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകന്‍ സി.എസ്. പാട്ടീല്‍ പറയുന്നതനുസരിച്ച്, അടുത്ത ഏഴ് ദിവസങ്ങളില്‍ തെളിഞ്ഞ ആകാശമായിരിക്കും, എന്നിരുന്നാലും താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി തുടരാനാണ് സാധ്യത.
നഗരത്തില്‍ ഗുരുതരമായ കാലാവസ്ഥാ സംഭവങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, അതിരാവിലെ മൂടല്‍മഞ്ഞോ നേരിയ മൂടല്‍മഞ്ഞോ ഉണ്ടാകാനും സാധാരണ താപനിലയേക്കാള്‍ താഴെയാകാനും സാധ്യതയുണ്ട്.