പീക്ക് അവറില്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന വാദം തെറ്റ്; മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പില്‍ കെഎസ്ഇബി ചെയര്‍മാന്‍, പീക്ക് അവറില്‍ ഉള്‍പ്പടെ 500 mw വൈദ്യുതിയാണ് ജിഎന്‍എ നല്‍കുന്ന വാഗ്ദാനം
 

 
kseb


 
    
 
തിരുവനന്തപുരം: പീക്ക് അവറില്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന വാദം തെറ്റെന്ന് കെഎസ്ഇബി ചെയര്‍മാന്റെ കുറിപ്പ്. മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പിലാണ് ഓരോ മാസവും ലഭിക്കുന്ന പീക്ക് അവര്‍ സപ്ലൈ കണക്ക് വിശദീകരിക്കുന്നത്.
കൂടുതല്‍ കണ്ടെത്തുക

ഫെബ്രുവരിയില്‍ 193 MW, ജനുവരിയില്‍ 213 MW എന്നിങ്ങനയേ ലഭിക്കൂവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. പീക്ക് ഹവര്‍ ലഭ്യത സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചപ്പോഴാണ് കെഎസ്ഇബി ചെയര്‍മാന്‍ പുതിയ കുറിപ്പ് നല്‍കിയത്. പീക്ക് അവറില്‍ ഉള്‍പ്പടെ 500 mw വൈദ്യുതിയാണ് ജിഎന്‍എ നല്‍കുന്ന വാഗ്ദാനം.
അതേസമയം, ഇ-ടെന്‍ഡര്‍ വിളിക്കാതെ ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം കിട്ടുമോ എന്നതില്‍ സംശയം നിഴലിക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് ഇ-ടെന്‍ഡറിങ് നിര്‍ബന്ധമാണ്.
കേന്ദ്ര റെഗുലേറററി കമ്മീഷന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ബിസിനസ് നടത്തിയതിന് ജിഎന്‍എ സെബിയുടെ വിലക്കും നേരിടുന്നുണ്ട്. ഗുരുതര അന്വേഷണം നേരിടുന്ന ജിഎന്‍എയുമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപാട് എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

Tags

Share this story

From Around the Web