ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയരൂപം നിര്‍മിക്കാനൊരുങ്ങി സ്പെയിനിലെ ബൊയാഡില്ലാ ഡെല്‍ മോണ്ടെ നഗരം

മാഡ്രിഡ്/സ്പെയിന്‍: ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയരൂപം നിര്‍മിക്കാനൊരുങ്ങി സ്പെയിനിലെ ബൊയാഡില്ലാ ഡെല്‍ മോണ്ടെ നഗരം. ബൊയാഡില്ല മുന്‍സിപ്പല്‍ കൗണ്‍സില്‍ വിട്ടുനല്‍കിയ സ്ഥലത്താണ് സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന ഫണ്ടുപയോഗിച്ച് ഏറ്റവും വലിയ തിരുഹൃദയരൂപം നിര്‍മിക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നത്.
37 അടി ഉയരവും 60 മീറ്റര്‍ വ്യാസവുമുള്ള രൂപത്തിന്റെ നിര്‍മാണത്തിന് നഗരത്തിലെ തിരുഹൃദയഭക്തരുടെ കൂട്ടായ്മയാണ് നേതൃത്വം നല്‍കുന്നത്. ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ജാവിയര്‍ വിവര്‍ എന്ന ശില്‍പ്പി നല്‍കിയ രൂപരേഖപ്രകാരമാണ് നിര്‍മാണം നടത്തുക.
നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും. 2030 തിരുഹൃദയതിരുനാള്‍ദിനമായ ജൂണ്‍ 27-ന് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന തിരുഹൃദയരൂപത്തിന് 17 മില്യന്‍ യൂറോയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.