മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവികതയുടെ സാക്ഷ്യം നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞു: മാര്‍ തോമസ് തറയില്‍.

കാഞ്ഞിരപ്പള്ളി: പൂര്‍വികര്‍ പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂ ടങ്ങളും ആതുരാലയങ്ങളും കാരുണ്യ ഭവനങ്ങളും പടുത്തു യര്‍ത്തിയതുകൊണ്ട് മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവി കതയുടെ സാക്ഷ്യം നല്‍കുവാന്‍ സഭയ്ക്ക് കഴിഞ്ഞെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തെ കുറിച്ചും വരും തലമുറയെപ്പറ്റിയും നാം ചിന്തിക്കണം. 50 വര്‍ഷ ങ്ങള്‍ കഴിഞ്ഞാല്‍ എത്ര പേര്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കാ നായി കാണുമെന്ന് മാര്‍ തറയില്‍ ചോദിച്ചു.
സ്‌കൂളുകളും ആശുപത്രികളും പണസമ്പാദന ത്തിനുള്ളതല്ലെന്നും ദൈവരാജ്യത്തിന്റെ ശുശ്രൂഷകളിലൂടെ, ലോകത്തിന്റെ പ്രകാശമായ മിശിഹായ്ക്ക് സാക്ഷ്യമായി നിലകൊള്ളുന്നതിനാണെന്നും മാര്‍ തറയില്‍ കൂട്ടിച്ചേര്‍ത്തു.
ഉള്ളിന്റെ ഉള്ളിലേക്ക് കയറി നോക്കിയാല്‍ ഇന്ത്യയ്ക്ക് അത്ര തിളക്ക മില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ തിളക്കമുള്ളതാക്കാന്‍ പരിശ്രമിക്കുന്ന സമൂഹമാണ് ക്രൈസ്തവരെന്ന് മാര്‍ തറയില്‍ പറഞ്ഞു.