പ്രാര്‍ത്ഥനയെ കൂട്ടുപിടിച്ച് പാപത്തിനെതിരെ പ്രതികരിക്കുന്ന സഭ
'നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍' (വെളി 1: 6).
പ്രാര്‍ത്ഥനയിലൂടെ സഭ പ്രതികരിക്കുന്ന രണ്ടാമത്തെ യാഥാര്‍ത്ഥ്യം പാപത്തിനോടാണ്. ശക്തമായ പ്രാര്‍ത്ഥനയിലൂടെ സഭ തയ്യാറെടുക്കുന്നത് പാപത്തിനോടും പിശാചിനോടും പോരാടുന്നതിനാണ്.
ദൈവതിരുമുന്‍പില്‍ പ്രാര്‍ത്ഥനയിലൂടെ സഭ ക്ഷമ യാചിക്കുന്നു; ലോകത്തിന്റെ പാപത്തെ വഹിച്ച 'ദൈവകുഞ്ഞാടിനു' മുന്നില്‍ സഭ തങ്ങളുടെ അപരാധങ്ങള്‍ സമര്‍പ്പിക്കുന്നു.
പാപികള്‍ക്ക് വേണ്ടി മരണം ഏറ്റുവാങ്ങിയ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മഹാസമൃദ്ധമായ കൃപയെ സഭ സ്തുതിക്കുന്നു.
പ്രിയ സഹോദരരേ, പ്രാര്‍ത്ഥനയ്ക്കായുള്ള സഭയുടെ ക്ഷണം നമുക്ക് ആത്മവിശ്വാസത്തോടെ ഉത്ഘോഷിക്കാം. പിതാവിന്റെ മഹത്വത്തിനായി പ്രതിസന്ധികളെ അതിജീവിച്ചു പ്രാര്‍ത്ഥിക്കുന്ന സഭയെ നമ്മുക്ക് പിന്തുടരാം.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 10.6.88)