വിശുദ്ധ നാട്ടിലെ ക്രൈസ്തവസമൂഹം നാനാഭാഗത്തുനിന്നും ഞെരുക്കപ്പെടുന്നു: ആശങ്കയുമായി സഭാ നേതൃത്വവും സന്നദ്ധ സംഘടനകളും

 
4444

വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ സാന്നിധ്യം നാനാഭാഗത്തുനിന്നും കടുത്ത വെല്ലുവിളികളും ഞെരുക്കങ്ങളും നേരിടുകയാണെന്ന് അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN). വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, അധിനിവേശ പ്രശ്നങ്ങൾ എന്നിവ കാരണം ക്രൈസ്തവ സമൂഹം അവിടെനിന്ന് വേരോടെ പിഴുതെറിയപ്പെടാനുള്ള സാധ്യതയേറെയാണെന്ന് സഭ മുന്നറിയിപ്പ് നൽകുന്നു.

ഗാസ, വെസ്റ്റ് ബാങ്ക്, ജെറുസലേം അടക്കമുള്ള പ്രദേശങ്ങളിൽ വസിക്കുന്ന കത്തോലിക്കരും മറ്റ് ക്രൈസ്തവവിഭാഗങ്ങളും നേരിടുന്ന അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സംഘർഷങ്ങൾ കാരണം വിശുദ്ധ നാട്ടിലേക്കുള്ള തീർഥാടനങ്ങളും വിനോദസഞ്ചാരവും പൂർണ്ണമായും നിലച്ചമട്ടാണ്. തീർഥാടന മേഖലയെ ആശ്രയിച്ചു ജീവിച്ചിരുന്ന ആയിരക്കണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ് ഇതോടെ പട്ടിണിയിലായത്.

ഭാവിയിൽ യാതൊരു പ്രതീക്ഷയുമില്ലാത്ത സാഹചര്യത്തിൽ, പ്രത്യേകിച്ച് ചെറുപ്പക്കാരായ ക്രൈസ്തവർ, നാടുവിട്ട് മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു. ഇത് വിശുദ്ധ നാട്ടിലെ ക്രൈസ്തവ ജനസംഖ്യ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിച്ചിരിക്കുകയാണ്. ഗാസയിലെ ചെറിയ ക്രൈസ്തവ സമൂഹം പൂർണ്ണമായും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും മരുന്നും പോലും ലഭിക്കാതെ ഭയത്തിന്റെ തണലിലാണ് ഇവർ കഴിയുന്നത്.

Tags

Share this story

From Around the Web