യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം  ഓശാന പെരുന്നാൾ ആചരിച്ചു

 
Oshana

മനാമ: യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിച്ചു.

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന  പെരുന്നാൾ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്. 

യേശു കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജെറുസലേമിലേക്കു കഴുതപ്പുറത്തേറി വന്നപ്പോൾ  ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി  ജനങ്ങൾ വരവേറ്റ സംഭവത്തെയാണ് അനുസ്മരിക്കുന്നത്.

മനാമ  തിരുഹൃദയദേവാലയത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു. വിശ്വാസികൾ കുരുത്തോലയും കയ്യിലേന്തി പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ചു.

പീഡാനുഭവ ചരിത്ര വായനകളും ഉണ്ടായിരുന്നു  ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജോൺ ബ്രിട്ടോ മുഖ്യകാർമികത്വം വഹിച്ചു.

Tags

Share this story

From Around the Web