ആനിമേഷന്‍ പരമ്പരയുമായി ചോസണ്‍ ടീം; ഒക്ടോബര്‍ 17 - ന് ആമസോണ്‍ പ്രൈമില്‍ ആദ്യ പ്രദര്‍ശനം

 
ANIMATION

വാഷിംഗ്ടണ്‍ ഡിസി:  യേശുവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ടെലിവിഷന്‍ പരമ്പരയായ 'ദി ചോസെന്‍' കുട്ടികള്‍ക്കായി ഒരു ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കുന്നു. 


'ദി ചോസെന്‍ അഡ്വഞ്ചേഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര ഒക്ടോബര്‍ 17 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കും.


കുട്ടികളുടെ കണ്ണിലൂടെ യേശുവിനെ കാണുന്ന ഈ പരമ്പര, ഒമ്പത് വയസുള്ള  ആബിയും അവളുടെ ഉറ്റ സുഹൃത്ത് ജോഷ്വയും പുരാതന നഗരമായ കഫര്‍ണാമിലേക്ക് നടത്തുന്ന പര്യവേക്ഷണത്തിന്റെ ചുവടു പിടിച്ചാണ് മുന്നോട്ട് പോകുന്നത്.  


അവിടെ അവര്‍ നസറത്തിലെ യേശുവിനെ കണ്ടുമുട്ടുന്നു.  ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് യേശു മാറ്റിമറിക്കുന്നത് കുട്ടികള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

ചോസന്‍ പരമ്പരയിലെ അഭിനേതാക്കളായ ജോനാഥന്‍ റൂമി, പരസ് പട്ടേല്‍, ബ്രാന്‍ഡന്‍ പോട്ടര്‍, നോഹ ജെയിംസ്, ജോര്‍ജ്ജ് എച്ച്. സാന്തിസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ആനിമേറ്റഡ് പരമ്പരയിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

Tags

Share this story

From Around the Web