ദി ചോസണ്‍ പരമ്പര ഇനി മലയാളത്തില്‍. മലയാളം പതിപ്പ് ഉദ്ഘാടനം ചെയ്ത് മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പ്രശസ്ത അന്താരാഷ്ട്ര പരമ്പരയായ ‘ദി ചോസൺ’ മലയാളം പതിപ്പ് പുറത്തിറങ്ങി.
ഈശോയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ പരമ്പരയുടെ ആദ്യ സീസണാണ് ഇപ്പോൾ മാതൃഭാഷയിൽ ലഭ്യമായിരിക്കുന്നത്.
ഏപ്രിൽ 15-ന് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പരമ്പരയുടെ മറ്റ് സീസണുകൾ മലയാളത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ അണിയറയിൽ പുരോഗമിക്കുകയാണ്.
ചോസൺ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സൗജന്യമായും, കൂടാതെ നെറ്റ്ഫ്ലിക്സ് വഴിയും പ്രേക്ഷകർക്ക് ഈ പരമ്പര കാണാവുന്നതാണ്.
ചടങ്ങിൽ വെച്ച് 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ‘The Chosen: Crucifixion’ എന്ന സിനിമയുടെ ആദ്യ പോസ്റ്ററും ആർച്ചുബിഷപ് പുറത്തിറക്കി.
കേരളത്തിലെ വിവിധ സഭാ പ്രതിനിധികളുമായി ചോസൺ അണിയറപ്രവർത്തകർ കൂടിക്കാഴ്ച നടത്തി പരമ്പരയ്ക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.