ദി ചോസന്‍’ യുഎസിലെ ആമസോണ്‍ പ്രൈമില്‍ ഒന്നാം സ്ഥാനത്ത് ‘അവന്‍ വഴി നയിക്കുന്നു’- കമന്റുമായി ആമസോണ്‍
Jul 11, 2025, 18:37 IST

വാഷിംഗ്ടണ്‍ ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി ചോസെന്‍’ യുഎസിലെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഒന്നാം സ്ഥാനത്ത്. ‘
അവന്‍ വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാമില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ചോസണ്‍ പരമ്പരയെക്കുറിച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് അപ്പോസ്തലന്മാരിലെയും യേശുവിലെയും മാനുഷികഭാവം പുറത്തുകൊണ്ടുവന്ന അവതരമണാണെന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ചു.
അതേസമയം പരമ്പരയിലെ ഏറ്റവും നിര്‍ണായകമായ രംഗങ്ങളിലൊന്നായ കുരിശുമരണരംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.