മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി.സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു
തിരുവനന്തപുരം: സ്‌നേഹത്തിന്റേയും ഒത്തുചേരലിന്റെയും സന്ദേശം പകര്‍ന്ന് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് ക്രിസ്മസ് വിരുനിനൊരുക്കി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും ജനപ്രതിനിധികളുമുള്‍പ്പടെ നിരവധിപേര്‍ വിരുന്നില്‍ പങ്കെടുത്തു.
ഹയാത്ത് റീജന്‍സിയില്‍ നടന്ന വിരുന്നില്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കതോലിക്ക ബാവ, ബസേലിയോസ് മാര്‍തോമ മാത്യൂസ് ത്രിതീയന്‍ കതോലിക്ക ബാവ, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ, ഐസക് മാര്‍ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പ, മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ഡോ. ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം ബി രാജേഷ്, വി ശിവന്‍കുട്ടി, പി പ്രസാദ്, വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍,വെള്ളാപ്പള്ളി നടേശന്‍, വി പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ബിനോയ് വിശ്വം, ജോസ് കെ മാണി, ഒ രാജഗോപാല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭാവന, മല്ലികാ സുകുമാരന്‍, കമല്‍, ടി കെ രാജീവ് കുമാര്‍, ഭാഗ്യലക്ഷ്മി, മധുപാല്‍, കുക്കു പരമേശ്വരന്‍, പ്രേംകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, തിരുവനന്തപുരത്തെ എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ജില്ലാ കളക്ടര്‍ അനുകുമാരി, മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍, വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി സാമൂ?ഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്
ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് വിരുന്ന് സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. പരസ്പര സ്‌നേഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഇത്തരം കൂടിച്ചേരലുകള്‍. സഹജീവികളോടുള്ള കരുതലിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിജ്ഞ പുതുക്കി നമുക്ക് മുന്നോട്ട് പോകാം.