ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി.സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്താനാണ് യോഗം
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 10 മണിക്കാണ് യോഗം.
നിലവില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറില്‍ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 104.5 ാാ മഴയാണ് വെണ്‍കുറിഞ്ഞിയില്‍ പെയ്തത്. ഇടുക്കി ഉടമ്പന്നൂരില്‍ 103.0 ാാ മഴയും പെയ്തു.
സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ടും തുടരുകയാണ്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.
കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 190 മീറ്റര്‍ എത്തിയാല്‍ ഡാം തുറന്നുവിടാന്‍ നിര്‍ദേശമുണ്ട്.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് നാലടിയായി ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 2344.56 അടിയിലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 2339.62 അടിയായിരുന്നു.
കോട്ടയത്തും ആലപ്പുഴയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പമ്പയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നുണ്ട്. പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ വില്ലേജുകള്‍ പൂര്‍ണമായും വെള്ളത്തിലാണ്.
കുട്ടനാട്ടിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈരാറ്റുപേട്ട-പാലാ റൂട്ടില്‍ വീണ്ടും വെള്ളം കയറി. കോട്ടയം കുമരകം പാതയിലും ഗതാഗതം നിലച്ചു.
പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയിലും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതോടെയാണ് ഗതാഗതം തടസപ്പെട്ടത്. സ്ഥലത്ത് ഇപ്പോഴും മണ്ണും ചെളിയും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.