മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്, വൈദ്യുതി വാങ്ങേണ്ടെന്ന് തീരുമാനിച്ചത് മന്ത്രിയുമായി ആലോചിച്ച്; ജിഎന്‍എ വിവാദത്തില്‍ സണ്ണി ജോസഫിനെ തള്ളി കെ. മുരളീധരന്‍

 
muraleedharan

തിരുവനന്തപുരം: ജിഎന്‍എ വിവാദത്തില്‍ വൈദ്യുതി മന്ത്രിയുടെ അതൃപ്തി തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ചെയ്യുന്നത് കൂട്ടായി ആലോചിച്ചാണ്. മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാറുണ്ട്.

 വൈദ്യുതി വാങ്ങണ്ടെന്ന് തീരുമാനിച്ചത് മന്ത്രിയുമായി ആലോചിച്ചാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. ഇതിനാണ് മറുപടിയുമായി കെ. മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുന്‍കൂട്ടി അറിയിക്കാതെയാണെന്നായിരുന്നു പ്രധാന ആക്ഷേപം. 

ഹിമാചലില്‍ നിന്നും ജിഎന്‍എ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമായിരുന്നു. രണ്ടിടത്തുനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ സിന്നാര്‍ വൈദ്യുതി താപനിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു കെപിസിസി അധ്യക്ഷന്‍ കൂടിയായ മന്ത്രിയും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്.

Tags

Share this story

From Around the Web