മുഖ്യമന്ത്രിക്കും എം.വി. ഗോവിന്ദനും ഭീഷണിയുടെ സ്വരം: വി.ഡി. സതീശന്‍.സത്യം തുറന്നുപറയുന്നവരെ ഭയപ്പെടുത്തരുതെന്നും പ്രതിപക്ഷനേതാവ്

 
 v d

തിരുവനന്തപുരം: ആരോഗ്യരംഗത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. എം.വി. ഗോവിന്ദന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണത്തിന് ഭീഷണിയുടെ സ്വരമുണ്ട്. എല്ലാവരും സംസാരിക്കുന്നത് പരസ്പരവിരുദ്ധമാണ്. 


ഡോക്ടര്‍ സത്യമാണ് തുറന്നു പറഞ്ഞതെന്ന് വ്യക്തമാണ്. ഇനി ആരും ഒന്നും തുറന്നു പറയാതിരിക്കാനാണ് ഭയപ്പെടുത്തുന്നതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ഡോക്ടര്‍ സത്യമാണ് തുറന്നു പറഞ്ഞതെന്ന് വ്യക്തമാണ്. സത്യം തുറന്നുപറയുന്നവരെ ഭയപ്പെടുത്തരുതെന്നും സതീശന്‍ പറഞ്ഞു.


ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും ആശുപത്രികളില്‍ ഇപ്പോഴും മരുന്ന് ക്ഷാമം ഉണ്ടെന്നും അത് പറയുമ്പോള്‍ മന്ത്രി പത്തുവര്‍ഷം മുമ്പുള്ള കണക്കുകള്‍ പറഞ്ഞ് ഒഴിയുകയാണെന്നും വി. ഡി. സതീശന്‍ കുറ്റപ്പെടുത്തി. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി തുറന്നു പറഞ്ഞ ഡോ. ഹാരിസ് ഒരു ഇടതുപക്ഷ സഹയാത്രികനാണ്. 

അവര്‍ക്ക് പോലും പ്രയാസങ്ങള്‍ തുറന്നു പറയേണ്ടിവരുന്ന സ്ഥിതിയാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും അവസ്ഥ ഇതിനേക്കാള്‍ ദയനീയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അതേസമയം, ഡോ. ഹാരിസിനെ വിമര്‍ശിച്ചു കൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പ്രതികരിച്ചത്. 

ഡോക്ടറുടെ പ്രതികരണം പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശമാണ്. ഉന്നത നിലവാരത്തിലുള്ള ആരോഗ്യമേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. യുഡിഎഫിന് ടീം എന്നൊന്നും ഇല്ല.അവര്‍ക്ക് അങ്ങനെയാകാനും പറ്റില്ല.മേജറും ക്യാപ്റ്റനും ഓക്കെ യുഡിഎഫിന് ഉണ്ട്. എന്നാല്‍ സിപിഐഎമ്മിന് അങ്ങനെ ഒന്നും ഇല്ലെന്നും എം. വി. ഗോവിന്ദന്‍ വ്യക്തമാക്കി.


 

Tags

Share this story

From Around the Web