വാട്‌സാപ്പ് വഴി ചലാന്‍ ഫൈന്‍ അടപ്പിക്കല്‍ തട്ടിപ്പ് വ്യാപകമാകുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടിലെ പണം കാലിയാവും
കോട്ടയം: വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴി പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാനുണ്ടെന്നും പെന്‍ഡിങ് ആണെന്നും കാണിച്ചാണ് ആളുകളുടെ ഫോണുകളിലേക്കു വ്യാജ സന്ദേശങ്ങളെത്തുന്നത്.
കോര്‍ട്ടിലേക്ക് പോകണമെന്നോ അല്ലെങ്കില്‍ പെട്ടെന്ന് തന്നെ തുക അടയ്ക്കണമെന്നോ ഉള്ള ഭയപ്പെടുത്തുന്ന സന്ദേശങ്ങള്‍ക്കൊപ്പം ഇതിനായി ഒരു ലിങ്കും നല്‍കിയിട്ടുണ്ടാകും.
വാട്‌സാപ്പില്‍ വരുന്ന ലിങ്കുകളില്‍ കയറി ഗൂഗിള്‍ പേ വഴിയോ മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയോ പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്നു. ഈ ലിങ്കുകളില്‍ പ്രവേശിച്ച് പണം അടയ്ക്കാന്‍ ശ്രമിച്ചാല്‍ ബാങ്ക് അക്കൗണ്ടിലുള്ള മുഴുവന്‍ പണവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം കൂത്താട്ടുകുളം സ്വദേശിക്ക് ഗതാഗത നിയമ ലംഘനത്തിന്റെ പിഴയടയ്ക്കണമെന്ന ആവശ്യപ്പെട്ട് വന്ന സന്ദേശം കണ്ട് പണം അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ 4,05,500 രൂപയാണു നഷ്ടപ്പെട്ടത്.
വാട്‌സാപ്പിലോ മറ്റ് സന്ദേശങ്ങളിലോ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഒരിക്കലും പിഴയടയ്ക്കരുത്. ട്രാഫിക് ചലാനുകള്‍ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും ഔദ്യോഗിക സര്‍ക്കാര്‍ വെബ്സൈറ്റുകളായ സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇത്തരം വ്യാജ സന്ദേശങ്ങളും ലിങ്കുകളും ശ്രദ്ധയില്‍ പെട്ടാല്‍ ജാഗ്രത പാലിക്കുക, ഒപ്പം മറ്റുള്ളവരിലേക്ക് ഈ വിവരം എത്തിക്കുക.
സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. ഇത്തരം വ്യാജ കോളുകളോ ലിങ്കുകളോ ലഭിച്ചാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടുക.