ഉറപ്പുകള്‍ എഴുതി നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി
കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി. ഉറപ്പുകള്‍ എഴുതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സുപ്രീംകോടതി ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി.
എഫ്‌ഐആറുകള്‍ ആയി മുന്നോട്ടു പോകാമെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കരുത് എന്നാണ് കോടതി നിര്‍ദേശം. പിന്നാലെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ബംഗാള്‍ അറിയിച്ചു. അതിനിടെ സിജെപി ഇന്ന് ഹൈദരാബാദില്‍ മെഴുകുതിരി മാര്‍ച്ച് സംഘടിപ്പിക്കും.
സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ ഉണ്ടായ വിദ്യാര്‍ഥി പൊലീസ് സംഘര്‍ഷത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആര്‍എഎഫ് പെല്ലറ്റ് ഗണ്‍ 2 റൗണ്ട് പ്രയോഗിച്ചതായാണ് കണ്ടെത്തല്‍.
വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് 55 നോണ്‍-ഇലക്ട്രിക് ഷെല്ലുകളും, 15 ഇലക്ട്രിക് ഷെല്ലുകളും, 5 കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചതായും തെളിഞ്ഞു.
അതിക്രമത്തിന്റെ കൊടും ക്രൂരതകള്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ചതോടെയാണ് സംഭവങ്ങളിലെ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യകത സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. കോടതി പ്രഖ്യാപിക്കുന്ന ഏതൊരു സ്വതന്ത്ര അന്വേഷണത്തെയും പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരും നിലപാടെടുത്തു.
ഇതോടെ പ്രതിഷേധവും തുടര്‍ന്ന് സംഘര്‍ഷങ്ങളും ഉണ്ടായ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, ബംഗാള്‍, അസ്സാം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കായി കോടതി നോട്ടീസ് നല്‍കി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാമെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ നിര്‍ബന്ധിത നടപടി പാടില്ല, കരുതല്‍ തടങ്കലില്‍ ഉള്ള പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ വിട്ടയക്കണം, സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.