നടപടിയെടുത്ത് കേന്ദ്രം; ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ 10% വെട്ടിക്കുറയ്ക്കാൻ ഉത്തരവ്
Dec 10, 2025, 15:19 IST
ഡല്‍ഹി: ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ 10% വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം.
രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലെ തടസ്സങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനിയുടെ കുതിച്ചുയരുന്ന റദ്ദാക്കലുകള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മന്ത്രി റാം മോഹന്‍ നായിഡുവും എംഒസിഎ സെക്രട്ടറി സമീര്‍ സിന്‍ഹയും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഉത്തരവിനെത്തുടര്‍ന്ന്, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ച 10% പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കല്‍ പാലിച്ചുകൊണ്ട് എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസ് തുടരുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
ഇന്‍ഡിഗോ മുമ്പത്തെ അതേ റൂട്ടുകളില്‍ തന്നെ സര്‍വീസ് തുടരുമെന്നും '10% കുറവ്' വരുത്തുമെന്നും റാം മോഹന്‍ നായിഡു എക്‌സില്‍ എഴുതി.