പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ, ആപ്പിളിനും കേന്ദ്രം നിർദേശം നൽകി

 
Telegram

ഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ രാജ്യത്ത് ടെലിഗ്രാമിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്ക് പിന്നാലെ പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ. ആപ്പിളിനോടും ആപ്പ് നീക്കാനായി കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. ചോദ്യ പേപ്പർ ചോര്‍ച്ച തടയുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ജൂൺ 22 വരെ കേന്ദ്രം ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

എന്നാൽ കേന്ദ്ര നടപടിയെ ടെലഗ്രാം സ്ഥാപകനും സിഇഒയുമായി പവൽ ഡുറോവ് വിമർശിച്ചു. ചില വ്യക്തികൾ ചോദ്യപേപ്പർ ചോർത്തിയതിന് കേന്ദ്രം 150 ദശലക്ഷത്തിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുകയാണെന്ന് പവൽ പരിഹസിച്ചു. ആപ്പ് നിരോധനം കൊണ്ട് പരീക്ഷാ തട്ടിപ്പ് തടയാൻ കഴിഞ്ഞിട്ടില്ലെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറ്റ് ആപ്പുകളിലേക്ക് മാറുക മാത്രമാണ് ചെയ്തതെന്നും പവൽ എക്സിൽ കുറിച്ചു.

Tags

Share this story

From Around the Web