ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്ര മങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

 
KCBC


കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്ര മങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.


ക്രിസ്മസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവര്‍ അതിക്രമങ്ങള്‍ നേരിടുകയും അവരുടെ  ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപ ക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്.


വര്‍ഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും  പരസ്യമായി തള്ളിപ്പറയാനും കുറ്റവാളികള്‍ക്കെതിരെ  നടപടികള്‍ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎം ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


രാജ്യത്തിന്റെ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിലൂടെ ഇത്തവണ നല്‍കിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശ മായിരുന്നു നല്‍കിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.


മതസൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും കളങ്കമാകുന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയമ നടപടികള്‍ക്ക് വിധേയരാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

Tags

Share this story

From Around the Web