വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം
വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികളാണ് നിരോധിച്ചത്.
നിരോധനം ആരോഗ്യപരമായി ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ നിർമ്മാണവും വിൽപ്പനയുമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.
ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതിനാൽ വേദനസംഹാരിയുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു.
100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡിന്റെ വിൽപ്പനയും വിതരണവും നിരോധിച്ചതായി ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.ഇന്ത്യയിലെ പരമോന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ ശുപാർശയെ തുടർന്നാണ് തീരുമാനം.
100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ ഓറൽ ഫോർമുലേഷനുകളും ഉപയോഗിക്കുന്നത് മനുഷ്യർക്ക് അപകടസാധ്യതയുണ്ടാക്കുമെന്നും പ്രസ്തുത മരുന്നിന് സുരക്ഷിതമായ ബദലുകൾ ലഭ്യമാണെന്നും കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പൊതുതാൽപ്പര്യാർത്ഥം, മനുഷ്യ ഉപയോഗത്തിനായി രാജ്യത്ത് പ്രസ്തുത മരുന്നിന്റെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ നിരോധിക്കേണ്ടത് ആവശ്യവും ഉചിതവുമാണെന്ന് സർക്കാരിന് ബോധ്യമുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.
അതിനാൽ, 1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ (1940 ലെ 23) സെക്ഷൻ 26A പ്രകാരം , കേന്ദ്ര സർക്കാർ 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” മരുന്നുകളുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ പുറത്തിറക്കുന്നത് നിരോധിച്ചിരിക്കുന്നു.