വരാപ്പുഴ അതിരൂപതയുടെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു

 
VARAPUZHA


കൊച്ചി: വരാപ്പുഴ അതിരൂപതയായി ഉയര്‍ത്തപ്പെട്ടതിന്റെ 140 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സെപ്റ്റംബര്‍ ഒന്നിന്, 2036-ല്‍ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായുള്ള പത്തുവര്‍ഷം നീളുന്ന പരിപാടികള്‍ക്ക് തുടക്കമായി. 1659-ല്‍ അലക്‌സാണ്ടര്‍ ഏഴാമന്‍ പാപ്പ മലബാര്‍ ക്രൈസ്തവരെ ഒന്നാകെ 'മലബാര്‍ വികാരിയാത്ത്' എന്ന കത്തോലിക്കാ ഭരണ സംവിധാനത്തില്‍ പുനര്‍നിര്‍ണയിച്ചിരിന്നു.

 'അപ്പസ്‌തോലിക് വികാരി' യായി ബിഷപ്പ് ജോസഫ് സെബസ്ത്യാനി, മലബാര്‍ വികാരിയാത്തിന്റെ പ്രഥമ സാരഥിയായി നിയമിതനായി. അന്നത്തെ യാത്രാ സൗകര്യമനുസരിച്ച് വരാപ്പുഴയായി നിര്‍ണ്ണയിക്കുകയും മലബാര്‍ വികാരിയാത്തിന്റെ ആസ്ഥാനം 1709-ല്‍ വരാപ്പുഴ വികാരിയാത്ത് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

1886-ല്‍ വരാപ്പുഴ വികാരിയാത്ത് വരാപ്പുഴ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. വരാപ്പുഴ വികാരിയാത്തിന്റെ കീഴിലായിരുന്ന സുറിയാനിക്കാര്‍ക്കു വേണ്ടി കോട്ടയം, തൃശ്ശൂര്‍ സുറിയാനി വികാരിയാത്തുകളും സ്ഥാപിതമായി.

 ഉദയംപേരൂര്‍ സൂനഹദോസു മുതല്‍ ആരംഭിച്ച കത്തോലിക്ക വിശ്വാസ പാരമ്പര്യത്തില്‍, 1886-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ലെയോ പതിമൂന്നാമന്‍ പാപ്പ 'ഹുമാനേ സലൂത്തിസ് ഔക്തോര്‍' എന്ന തിരുവെഴുത്തുവഴി, സെപ്റ്റംബര്‍ ഒന്നിന് വരാപ്പുഴ അതിരൂപത കേരളസഭയില്‍ ജന്മം കൊള്ളുകയായിരിന്നു. 

വരാപ്പുഴ അതിരൂപതയുടെ 140 -ാം വര്‍ഷ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

Tags

Share this story

From Around the Web