സിബിഎസ്ഇ പരീക്ഷാ ഫീസ് വർദ്ധിപ്പിക്കും.ഓരോ വിഷയങ്ങൾക്കും 20 രൂപ വീതമാണ് വർദ്ധിപ്പിക്കുക

 
cbse

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫീസ് വർദ്ധിപ്പിക്കാനും പരീക്ഷാ രജിസ്ട്രേഷനിൽ അപാർ നമ്പറും നിർബന്ധമാക്കാനും തീരുമാനിച്ചു.

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ ഫീസ് വർദ്ധിപ്പിക്കാനാണ് തീരുമാനം. 

ഓരോ വിഷയങ്ങൾക്കും 20 രൂപ വീതമാണ് വർദ്ധിപ്പിക്കുക. നിലവിൽ ഓരോ വിഷയത്തിനും 300 രൂപയാണ് പരീക്ഷാ ഫീസ്. ഇത് 320 രൂപയായി ഉയരും. 

മൊത്തം അഞ്ച് വിഷയങ്ങൾക്ക് 1,500 രൂപയായിരുന്നത് 1,600 രൂപ ആയി വർദ്ധിക്കും. ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടെ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) നമ്പർ നിർബന്ധമാക്കുന്നു.

2026 ലെ ബോർഡ് പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരുത്താൻ സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചു.

9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അപാർ നമ്പറുമായി ബന്ധിപ്പിക്കണം. 10, 12 ബോർഡ് പരീക്ഷകൾക്കു റജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ അപാർ നമ്പർ നിർബന്ധമായി ഉൾപ്പെടുത്തണമെന്നാണു നിർദേശം.

ഓരോ വിദ്യാർഥിക്കും ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന 12 അക്ക ഐഡിയാണ് അപാർ. ഇതു പരിശോധിച്ചാൽ പരീക്ഷാഫലങ്ങൾ, അക്കാദമിക് ബാങ്ക് ക്രെഡിറ്റ്, സ്കോളർഷിപ്പുകൾ അടക്കം വിദ്യാർഥിയുടെ പഠനവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ലഭ്യമാകും. 

Tags

Share this story

From Around the Web